Wednesday 14 February 2018

ഏകയായി വഴിമരച്ചോട്ടിൽ
തീരാ നൊമ്പരമേറിയവൾ ഇരിന്നു
ചിന്നിപ്പോയ കണ്ണാടി ഹൃദയവും പുഞ്ചിരിക്കാൻ മറന്നു പോയ ഒരു മുഖവും മാത്രമാണ് തനിക്ക് ബാക്കിയുള്ളതെന്ന് വേദനയോടെ അവൾ മനസ്സിലാക്കി.
പ്രണയം ഏറ്റു പറയാൻ പലരും വരുമെന്ന് അവൾ കേട്ടുവത്രെ.
പക്ഷെ ആ വഴിയോരത്തു ആരെയും തന്നെ കണ്ടില്ല.
"ഇനി വന്നിട്ടും കാര്യമില്ല" അവൾ പറഞ്ഞു.
ഹൃദയം എന്നെന്നേക്കുമായി താഴിട്ടു പൂട്ടി
താക്കോൽ കൂട്ടം പ്രണയമെന്ന വികാരമില്ലാത്തൊരുടെ ഇടയിലേക്ക് വലിച്ചെറിഞ്ഞു അവൾ എങ്ങോട്ടെന്നില്ലാതെ നടന്നകന്നു.
എങ്ങോട്ടെന്ന ചോദ്യത്തിൽ അവൾക്കൊരുത്തരമേ ഉണ്ടായിരുന്നുള്ളു
ചില സ്വപ്‌നങ്ങൾ വെട്ടിപ്പിടിക്കാൻ ഉണ്ടെന്നുള്ള ഉത്തരം.

ഞാൻ മാത്രമല്ല

കാവിൽ വിളക്ക് കത്തിക്കേണ്ട സമയം ആയി എന്ന്  അമ്മുമ്മ ചേച്ചിയോട് പറയുന്നത് കേട്ടു . " ഉണ്ണിമോൻ  കൂടെ വരുന്നോ ?" കുഞ്ഞേച്ചി ചോദിച്ചു . ഒന്നും മിണ്ടാതെ എന്നത്തേയും പോലെ കുഞ്ഞേച്ചിടെ കൈത്തുമ്പിൽ പിടിച്ചു കാവിലേക്ക് പോയി.  പടിഞ്ഞാറേ  വീട്ടിലെ അമ്മുക്കുട്ടി അവിടെ ഉണ്ടായിരുന്നു. "അമ്മുക്കുട്ടീ..." ഞാൻ വിളിച്ചു. പക്ഷെ അമ്മുക്കുട്ടി കേട്ട ഭാവം നടിച്ചില്ല. ഈ അമ്മുക്കുട്ടിക്ക് ഇതെന്തു പറ്റിയതാണാവോ , അല്ലെങ്കിൽ എന്നെ കാണുമ്പോഴേ ഓടി വരുന്നതാണല്ലോ. തൊഴുതു വണങ്ങി എല്ലാവരും വീട്ടിലേക്ക് മടങ്ങുന്നിതിനടിയിൽ അമ്മുക്കുട്ടി അവിടെ ആൽച്ചോട്ടിൽ ഒറ്റക്കിരിക്കുന്നതു കണ്ടു. അമ്മുക്കുട്ടീടെ അടുത്തേക്ക് പോകാൻ ഇരിക്കെ കുഞ്ഞേച്ചി എന്റെ കൈ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു " ഉണ്ണിമോനെ വാ , ചേച്ചി നല്ല അച്ചപ്പം ഉണ്ടാക്കിയിട്ടുണ്ട് " അമ്മുക്കുട്ടിയെക്കാളും ഒക്കെ വലുത് കുഞ്ഞേച്ചിയുടെ അച്ചപ്പം ആയിരുന്നു. അതുകൊണ്ടുതന്നെ അച്ചപ്പം എന്ന് കേട്ടതും ഞാൻ ഇല്ലത്തോട്ടു ഒറ്റയോട്ടം. ഇല്ലത്തെത്തിയപ്പോൾ അപ്പു ചേട്ടൻ അവിടെയുണ്ടായിരുന്നു. കുഞ്ഞേച്ചിയുടെയും അപ്പുച്ചേട്ടന്റെയും നിശ്ചയം കഴിഞ്ഞിട്ട് അപ്പുച്ചേട്ടൻ ഇപ്പോഴാണ് ഇല്ലത്തേക്ക് വരുന്നത്. അവർ രണ്ടുപേരും ഒറ്റയ്ക്ക് സംസാരിക്കാനായി മുറ്റത്തേക്ക് പോകുന്നത് കണ്ടു. എന്തുട്ടാ ഇവർക്കിത്രയ്ക്കും സംസാരിക്കാൻ , അറിഞ്ഞുകൂടാ. ഞാൻ അവരുടെ പുറകെ പോയി. അവർ തമ്മിൽ എന്തോ വാക്കുതർക്കങ്ങൾ ഉണ്ടായതായി തോന്നി. പിന്നെ കാണുന്നത് അപ്പുച്ചേട്ടൻ കുഞ്ഞേച്ചിയുടെ കൈ ഞെരിച്ചു പിടിക്കുന്നതാണ്. " എന്റെ കുഞ്ഞേച്ചിയെ ഉപദ്രവിക്കാറായോ ?" രോഷാകുലനായി ഞാൻ അവരുടെ ഇടയിലേക്ക് ചെന്നു. " ചെട്ടനാണ് എന്ന് കരുതി എന്തും കാട്ടം എന്നാണോ കരുതിയിരിക്കണേ ?" ഞാൻ ചോദിച്ചു. ഈ പയ്യൻ ഇതെന്താ ഇവിടെ  എന്ന് പറഞ്ഞുകൊണ്ട് എന്നെ മുറ്റത്തേക്ക് തള്ളിയിട്ട് അപ്പുച്ചേട്ടൻ വെളിയിലേക്ക് പോയി. "ഉണ്ണിമോനെ..." ചേച്ചി കരഞ്ഞു. "കുഞ്ഞേച്ചിക്ക് എന്തെങ്കിലും പറ്റിയോ?" ഞാൻ ചോദിച്ചു. കുഞ്ഞേച്ചി ഒന്നും മിണ്ടിയില്ല . അല്ല ഇതെന്താ  സന്ധ്യമയങ്ങും നേരം കാവിൽ വെച്ചു  അമ്മുക്കുട്ടി,  ഇപ്പോൾ കുഞ്ഞേച്ചി  ഇവരൊന്നും ഞാൻ പറയുന്നത് കേൾക്കുന്നില്ലേ. അകത്തേക്ക് പോയി അമ്മുമ്മ ഉണ്ണിയപ്പം ഉണ്ടാക്കുന്നുണ്ടായിരുന്നു . കുഞ്ഞേച്ചി തന്ന അച്ചപ്പം കറുമുറാ കഴിച്ചു ഞാൻ നടന്ന സംഭവങ്ങൾ ഒക്കെ അമ്മുമ്മയോടു പറഞ്ഞു കരയാൻ തുടങ്ങി . " അല്ല ഇതിപ്പോ എന്താ എന്റെ കുട്ടിക്ക് പറ്റിയേ ?" അമ്മുമ്മ ഒരു ഉണ്ണിയപ്പം കൊണ്ടുവന്ന്‌ കയ്യിൽ തന്നു. " ഞാൻ കണ്ടതാ അമ്മുമ്മേ , അപ്പുച്ചേട്ടൻ കുഞ്ഞേച്ചീടെ കയ്യിൽ പിടിച്ചു ഞെരിക്കുന്നത്  ഞാൻ കണ്ടതാ" ഞാൻ അലറി
"പാറു കുട്ടിയേ .. നീ ഇങ്ങു വന്നേ . ഉണ്ണിമോൻ വല്ലാണ്ട് പറയുന്നുണ്ടല്ലോ . ഈ കുട്ടി കാണിക്കുന്ന ആംഗ്യ ഭാഷ ആണേല് എനിക്ക് ഒട്ടും തിരിയണുമില്ല". കുഞ്ഞേച്ചി ഓടി പാഞ്ഞു വന്നിട്ട് എന്നെ കൂട്ടക്കൊണ്ട് പോയി. "ഉണ്ണിമോനെ , നീ ആ നടന്നതൊന്നും ആരോടും പറയാൻ ശ്രമിക്കല്ലേ എന്റെ കുട്ടിയേ . ഞാൻ അതൊക്കെ സഹിക്കണം. ഇല്ലെങ്കിലെ ഇല്ലത്തിന്റെ മാനം നഷ്ടപ്പെടും" അന്നെനിക്ക് മനസ്സിലായി , ഞാൻ മാത്രമല്ല , കുഞ്ഞേച്ചിയും ഊമയാണെന്ന്.
ശബ്ദമുണ്ടായിട്ടും സ്വയം ഊമത്വം സ്വീകരിക്കേണ്ടിവന്ന ഒരു പാവം കുഞ്ഞേച്ചി

Sunday 21 May 2017

AN OPEN LETTER TO MY FUTURE DAUGHTER

  • Dear Marshmallow ,

    Before you step out of my womb some day , I wish to tell you something. Listen to it carefully because you are about to live in a society where you waist line will be compared to an hour glass. You will have to live in a society where your vagina , that has the power to give birth to a whole new generation, will be considered weak and fragile. Beware my child because there will be monsters hiding under masks waiting to screw your vagina with their impure and dirty penises. There will be devil eyes staring at your breasts and impatient hands waiting to hold them whenever they get a chance. You will bleed at the age of 12 and your blood will be considered impure my love. The world will forget that they came out of the same blood that they consider impure. My beautiful, don't think that the flawless fake skin is the definition of beauty. Remember my child, that beauty comes from within, your inner glow matters. Remember child you are capable of doing anything. If they judge you prove them wrong.If they break your heart break their bones. Snatches your virginity without your permission chop off their organ. Anything wrong happens raise your voice. Raises their hands on you rip apart their soul. But do remember my child, not all men are the same. Not all men are monsters. And most importantly learn to say a no at the right time, at the right place , in the right way.

    Yours, Anjumma.

Like

Saturday 4 March 2017

I FOUND YOU

In the journey called life,
I looked ahead and found my competitors.
I looked besides and found my family.
I looked above and found God's grace hovering over my head.
I looked below and found demons waiting for my steps to stumble.
I looked behind and found you, giving me a warm smile, telling me that everything is going to be alright, having faith in me , being my pillar of strength.
PS:Thank you.

Friday 17 February 2017

വീഴ്ച്ചകളിലൂടെ #facing_the_reality_of_life

 പതിനെട്ടു കാരിയായ ഞാൻ ജീവിതത്തിനെ അടുത്തറിയാൻ തുടങ്ങുകയായി.

 " നീ എന്തിനാ പേടിക്കുന്നെ , നീ പഠിപ്പിസ്റ്റ് അല്ലെ , നിനക്ക് നല്ല മാർക്ക് ഉണ്ടാകുമല്ലോ "  പന്ത്രണ്ടാം ക്ലാസ്സിന്റ്റെ റിസൾട്ട് വരുന്നതിനു തൊട്ടുമുന്നെ വരെ ഞാൻ കേട്ടുകൊണ്ടിരുന്ന മെയിൻ ഡയലോഗ് . റിസൾട്ട് വന്നുകഴിഞ്ഞപ്പോ "പൊട്ടിച്ചിരികൾക്കും ദയനീയതയ്ക്കും മുന്നിൽ മുട്ടുകുത്തി പോയി. പിന്നെ കണ്ടവരൊക്കെ ഒരൊറ്റ ചോദ്യമായിരുന്നു " നിനക്കിത് എന്തുപറ്റിയെടാ? ഇത്രക്കും കുറഞ്ഞു പോയതെന്താ " . അതെ ഇവിടെനിന്നാണ് എന്റ്റെ വീഴ്ചകൾ തുടങ്ങിയത് . ഈ വീഴ്ചയുടെ മറുവശത്ത് ജീവിതം എന്ന സത്യാവസ്ഥ കാത്തിരിപ്പുണ്ടെന്ന് അറിഞ്ഞില്ല . ഒരു ദയയും ഇല്ലാതെ ജീവിതം എന്നെ അലക്കി പിഴിഞ്ഞപ്പോൾ അത് കണ്ടു ചിരിച്ചവർ ഒരുപാടുണ്ട്.

കഴിഞ്ഞത് കഴിഞ്ഞു ഇനി മുന്നോട്ടുള്ള വഴി നോക്കാം എന്ന നിലപാട് എടുത്ത ഞാൻ എഞ്ചിനീയറിംഗ് എൻട്രൻസിനു ചേർന്നു. അവിടുത്തെ ആദ്യത്തെ എക്സാമിൽ തന്നെ ലാസ്‌റ് റാങ്ക് . ഒയ്യൊ !!!! ഒരു വർഷം ഡ്രോപ്പ് ചെയ്യുകയും ചെയ്തു ... ഇനി ഇപ്പോൾ എന്ത് ചെയ്യും എന്ന വേവലാതി ആയി . ഒട്ടുമിക്ക എക്സമുകളിലും അവസാനത്തെ റാങ്കിൽ വന്ന് വന്ന് അതൊരു വലിയ സംഭവം അല്ലാതെ ആയി . എന്തായാലും എൻട്രൻസ് ക്ലാസ്സ് കൊണ്ട് ഒരു ഗുണമുണ്ടായി , തോൽവിയുടെ രുചി അറിഞ്ഞു . പൊട്ടി എന്നും മണ്ടിയെന്നും വിശേഷിക്കപ്പെട്ടു .
കഥകളും കവിതകളും എഴുതുന്ന ശീലം തുടർന്നുകൊണ്ട് ഇരുന്നു . അറിയാതെ എങ്ങാനും എന്റ്റെ എഴുത്ത് ക്ലാസ്സ്‌മെറ്റിസിന്റ്റെ കയ്യിൽ പെട്ടാൽ അതിനെ പുച്ചിച്ചുതള്ളും .

ഇപ്പോൾ ദാ എൻട്രൻസ് ഒക്കെ കളഞ്ഞിട്ടു ബി എ ഇംഗ്ലീഷ് എടുക്കാൻ നിൽക്കുകയാണ് .വലിയ വലിയ സ്വപ്നങ്ങൾ കണ്ട് മായാലോകത്തിൽ പെട്ട് നടക്കുന്ന ഒരു കാലമുണ്ടായിരുന്നു . അതൊന്നും അല്ല ജീവിതം എന്ന് തിരിച്ചറിഞ്ഞപ്പോൾ കുറച്ചൊക്കെ വൈകിയെങ്കിലും . എഞ്ചിനീയറിംഗ് എന്ന വൻ കുഴിയിൽ വീഴാതെ രക്ഷപെട്ടു . ജീവിത ലക്ഷ്യങ്ങളുടെ ഒരു ലിസ്റ്റ് തന്നെ ഉണ്ടാക്കി അതിലെ ആദ്യ ചുവടുകളിൽ തന്നെ കാലിടറി വീണ് , ഏതു വഴിയിലൂടെ സഞ്ചരിക്കണം എന്നറിയാതെ പകച്ചു നിൽക്കുന്ന എന്നെ കണ്ടിട്ട് എനിക്ക് തന്നെ അത്ഭുതം ആണ്.

ജീവിതം തൻറ്റെ കളികൾ തുടങ്ങിയിട്ടുള്ളു എന്നറിയാം. ഭയം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് . പക്ഷെ കീഴടങ്ങി കൊടുക്കാതെ ഇരിക്കാനുള്ള ഒരു മനസ്സിനെ വാർത്തെടുക്കണം.

അങ്ങനെ കാലുകൾ ഇടറി , വീഴ്ചകളിലൂടെ കടന്നുപോയികൊണ്ടിരിക്കുന്ന ജീവിതത്തിന് ഒരു വഴിത്തിരിവ് ഉണ്ടാകുമെന്ന് മനസ്സ് പറയുന്നു . പ്രതീക്ഷകളെ ഒരിക്കലും കൈവിടരുതെന്നാണല്ലോ !

Sunday 12 February 2017

LOVE THAT SMELLS OF RUST

You promised to love me hard.
Ah! I should have known that you
Would only love me hard till our
Love stops smelling like wild roses.
And when everything started to fade away;
You left me for someone better than me.
And all of a sudden our love started to smell of rust.
The dreams that we built eventually started to fall apart.
There is nothing left now, nothing at all;
Neither the valentine’s day gifts
Nor the romantic nights
As everything started to smell of rust
And now here we are dear!
Reciting the poem of our love that smells of rust

Saturday 11 February 2017

ALAS! I DON'T ANYMORE .....

Alas! I don't love anymore
For love is sacred and I ain't.
Alas! I don't talk anymore
For words are precious and I ain't.
I wish to be ignored as I have turned
Into a heartless creature
Oh! Caring for me is a sin.
Don't do that or I shall hurt you to the fullest.
Oh! Life,  where have you took me?
Alas!  These days... Wounds doesn't hurt
Words doesn't scare
Life has no meaning.
Leave me be !
I don't want to be a part of your life anymore..

ഏകയായി വഴിമരച്ചോട്ടിൽ തീരാ നൊമ്പരമേറിയവൾ ഇരിന്നു ചിന്നിപ്പോയ കണ്ണാടി ഹൃദയവും പുഞ്ചിരിക്കാൻ മറന്നു പോയ ഒരു മുഖവും മാത്രമാണ് തനിക്ക് ബാക്കിയു...