Monday, 13 April 2015

A TRIP TO VAZHACHAL

വാഴച്ചാലിലേ ക്കുള്ള ഒരു കൊച്ചു യാത്ര !!!




















അങ്ങനെ ആ ദിവസം എത്തി . 25  ഒക്ടോബർ  2014 . ഞാനും എന്റ്റെ കൂട്ടരും അധ്യാപികമാരും ചേർന്ന് വഴചലില്ലെക്കു പോകുന്ന ദിവസം . രാവിലെ 8 മണി ആയപ്പോൾ ഞങ്ങൾ വഴചലില്ലെക്കു തിരിച്ചു .എഎവരും വളരെ ആകാംഷ ഭരിതർ ആയിരുന്നു .എന്റ്റെ കൂട്ടുകാരും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന 5 അധ്യാപികമാരും ഗാനങ്ങൾ ആലപിച്ചും അന്താക്ഷരി കളിച്ചും അവരുടെ സമയം ചിലവാക്കി .എന്നാൽ ജനലരികിൽ ഇരുന്ന ഞാൻ പുറത്തേക്കു നോക്കി പ്രകൃതി ഭംഗി ആസ്വദിച്ചും എന്ത്തായ ലോകത്തില മുഴുകിയും സമയം ചിലവഴിച്ചു .ആലുവ മണപ്പുറം കടന്നു ഞങ്ങൾ പോകുകയായി .കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ചാലക്കുടിയിൽ എത്തി .ചാലക്കുടിയുടെ പ്രകൃതി ഭംഗിയോ അതിസുന്ദരം .തുമ്പൂർമുഴി ഡാം കടന്നും ചാർപ്പാ വെള്ളച്ചട്ടതിന്റ്റെ മനോഹാരിത മനസ്സില് പതിപ്പിച്ചും ഞങ്ങൾ യാത്ര തുടര്ന്നുകൊണ്ടിരുന്നു.ഞങ്ങൾ പോയ വഴിയുടെ ഇരുവശത്തും കശുമാവും ഓയിൽ പാമും റബ്ബർ മരങ്ങളും ആയിരുന്നു. അവിടുത്തെ വീട്ടുകാരെല്ലാം അവരുടെ വീട്ടു വളപ്പിൽ കൃഷി ചെയ്തിരിക്കുന്നതായി ഞാൻ ശ്രദ്ധിച്ചു .ഇടയ്ക്കു വെച്ച് ഞങ്ങൾ പ്രാതലും കഴിച്ചു.ഞങ്ങല അവസാനം വാഴച്ചാലിൽ എത്തി .തോമസ്‌ സറിന്റ്റെ ഒരു ക്ലാസും ഉണ്ടായിരുന്നു .വനത്തിലൂടെ നടക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് അദ്ദേഹം ഞങ്ങള്ക്ക് പറഞ്ഞു തന്നു. അതോടൊപ്പം തന്നെ ഒരുപാട് അറിവ് അദ്ദേഹം ഞങ്ങള്ക്ക് പകർന്നു നല്കുകയും ചെയ്തു .അദ്ദേഹം ഞങ്ങള്ക്ക് മൃഗങ്ങളുടെ അസ്ഥികളെയും മീനുകളെയും കാണിക്കുവാനായി കൊണ്ടുപോയി .അതിനുശേഷം ആയുർവേദ ഉദ്യാനവും ഞങ്ങൾ കണ്ടു.
ഉച്ചയൂണ് കഴിക്കുവാനുള്ള സമയം ആയി.അത്രയും നേരം വിശപ്പില്ലായിരുന്നു .എന്നാൽ ആദ്യ ഉരുള വെച്ചപ്പോൾ വിശപ്പ്‌ വര്ധിക്കുകയും ചെയ്തു.സ്വാദുള്ള ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോൾ ദാ മഴ പെയ്യുന്നു.
ഞങ്ങളുടെ യാത്ര മോശമാകുമോ എന്നായിരുന്നു പേടി .അധികം ശക്തിയുള്ള മഴ ആയിരുന്നില്ല .ഞങ്ങൾ വീണ്ടും വണ്ടിയിൽ യാത്ര തുടർന്നു .കുറച്ചു നേരത്തേക്ക് ഒരു കാടിനകത് ചെല്ലുകയും അവിടുത്തെ ജലാഷയതിന്റ്റെ ഭംഗി ആസ്വദിക്കുകയും ചെയ്തു. അവിഅതൊദൊപ്പം തന്നെ എന്റെ കൂട്ടുകാരെ അട്ട കടിക്കുകയും ചെയ്തു .അവരുടെ കാലുകളിൽ നിന്നും അട്ടകളെ നീക്കം ചെയ്യാനുള്ള ഇടയില എന്റെ കയ്യില അട്ട പറ്റിപിടിച്ചു .അതിനെ നീക്കം ചെയ്യാനുള്ള ഇടയില ഞാനും ചെറുതായി പരിബ്രമിച്ചു .പുലി മുന്നിൽ ചാടിയ പോലെ ആയിരുന്നു അട്ട കടിച്ച പല കൂട്ടുകാരികളുടെയും അവസ്ഥ . സത്യത്തിൽ അവരെ കണ്ടിട്ട് ചിരിയാണ് വന്നത് .
പാദം കണ്ടാലും തടി കാണല്ലേ എന്ന പ്രാര്ത്ഥന ദൈവം കേട്ടു .ബ്രിടിഷുകാർ തീർത്ത വാഴച്ചാൽ കംബിപാലതിലൂടെ ആയിരുന്നു ഞങ്ങൾ അട്ടകളുടെ വാസ സ്ഥലത്തേക്ക് എത്തിയത് .പുഴയക്കും  കുന്നുകലൾക്കും ഇടയിൽ നല്ല മൂടൽ മഞ്ഞുണ്ടായിരുന്നു .കുറഞ്ഞുവന്ന മഴ അതിരംപള്ളിയിൽ എത്തിയപ്പോൾ ശക്തമായി.കാടിന്റെ നിശബ്ധത ഇല്ലാതാക്കികൊണ്ട് മഴവെള്ളത്തിന്റ്റെ ആരവം ഞങ്ങളുടെ  കാതുകലിലെക്കു കുതിച്ചെത്തി .ഇലകളിൽ തട്ടി വെള്ളം ജനലിലൂടെ എന്റെ ആകാംഷ ഭരിതമായ മുഖത്ത് വന്നു വീണു.ശക്തിയായ മഴയിലൂടെ ഞാൻ വെള്ള ചാട്ടതിന്റ്റ്റെ അരികിലേക്കു കുതിച്ചു..ആഫ്രിക്കാൻ സുന്ദരി വജ്രാഭരണം ധരിച്ച പോലെ ആയിരുന്നു പാരകൾക്കു ഇടയിലൂടെ കുതിച്ചു ചാടിയ വെള്ളം.10 വര്ഷങ്ങള്ക്ക് ശേഷം ഞാൻ മഴനനഞ്ഞു .എന്നിൽ ഉറങ്ങി കിടന്ന കുട്ടി ഉണരുകയും കുടകളോട് വിടപറഞ്ഞ് ഞാൻ മഴയത് നനയുകയും ചെയ്തു. ഞങ്ങൾ വെള്ളച്ചാട്ടം ആസ്വധിച്ചധിനുശേഷം വീട്ടിലേക്കു തിരിച്ചു.എന്നിലെ കുട്ടി മഴവില്ല് കണ്ടപ്പോൾ വീണ്ടും ഉണര്ന്നു.സുന്ദരമായ ഈ ദിവസം തീർന്നതിൽ ആയിരുന്നു വിഷമം, എന്നിൽ ഉറങ്ങികിടന്ന കുട്ടിയെ ഉണര്ത്തിയ സുന്ദര ദിവസം ..........

1 comment:

ഏകയായി വഴിമരച്ചോട്ടിൽ തീരാ നൊമ്പരമേറിയവൾ ഇരിന്നു ചിന്നിപ്പോയ കണ്ണാടി ഹൃദയവും പുഞ്ചിരിക്കാൻ മറന്നു പോയ ഒരു മുഖവും മാത്രമാണ് തനിക്ക് ബാക്കിയു...