Monday 9 May 2016

കാറ്റിനോട് കഥ പറയുമ്പോൾ ...

  അവനെ കുറിച്ചോർത്തപ്പോൾ കണ്ണുകൾ നിറഞ്ഞ് തുളുമ്പി . ആ നിമിഷം ഒരു ഇളം കാറ്റ് എന്റ്റെ കവിളിൽ മെല്ലെ തഴുകി . കുസൃതിക്കാറ്റ് എന്നോട് മെല്ലെ ചോദിച്ചു " എന്ത് പറ്റി സഖി , നീ എന്തിനാണ് കരയുന്നത് ?" . അവളോട്‌ മറുപടി പറയാൻ ഞാൻ മടിച്ചു നിന്നെങ്കിലും , എന്റ്റെ ഉള്ള് തുറക്കാൻ ഞാൻ തീരുമാനിച്ചു. 

ആറ് വർഷങ്ങൾക്ക് മുമ്പ്.....  ഞാൻ അവനെ ആദ്യമായി കാണുന്നത് സ്കൂളിൽ നടന്ന ഒരു ക്യാംപിൽ വെച്ചാണ്‌. കറുത്ത ചുരുണ്ട മുടി, ആറടി പൊക്കം , കുറുമ്പ് നിറഞ്ഞ നേത്രങ്ങൾ , ആരെയും ആകർഷിക്കുന്ന പുഞ്ചിരി .ധീരജ് എന്നായിരുന്നു അവന്റ്റെ പേര് .ഞങ്ങൾ രണ്ടുപേരും നൃത്തം ആണ് തിരഞ്ഞെടുത്തത് . ഞങ്ങൾ എല്ലാവരെയും ടീച്ചർ ജോഡികളാക്കി തിരിച്ചു . എല്ലാ കഥകളെയും പോലെ കഥയുടെ മുഖ്യ കഥാപാത്രങ്ങൾ അതായത് ഞാനും ധീരജും ജോഡികൾ ആയി !!! അങ്ങനെ ഞങ്ങൾ കൂടുതൽ അടുത്തു . ഞങ്ങൾ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയി മാറി . 

വർഷങ്ങൾ കടന്ന് പോയി . ഞങ്ങൾ എന്നത്തേയും പോലെ ഉറ്റ സുഹൃത്തുക്കൾ. ഒരുമിച്ചു കുറെ മത്സരങ്ങളിൽ പങ്കെടുക്കുകയും അതിൽ മിക്ക  മത്സരങ്ങളിലും  വിജയികൾ ആകുകയും ചെയ്തു .
പോരാത്തതിനു ഒരേ കോളേജിലും  ആയിരുന്നു പഠിച്ചത്. കോളേജ് ഞങ്ങൾ തട്ടീം മുട്ടിയൊക്കെ പഠിച്ച്‌ പാസ്സായി . ഒരു നല്ല ജോലിയും കിട്ടി .
എനിക്ക് പ്ലെസ്മെന്റ്റ് കിട്ടിയത്  ഹൈദരാബാദിൽ ആയിരുന്നു , അവന് ചെന്നൈയിലും.

ഞാൻ അവനെയും , അവൻ എന്നെയും ഒരുപാട് മിസ്സ്‌ ചെയ്തു. അവസാനം ഞങ്ങൾക്ക് ലീവ് കിട്ടി . രണ്ടുപേരും കണ്ടുമുട്ടാൻ തീരുമാനിച്ചു . അതിനിടയിൽ എവിടെയോ ഞങ്ങൾക്കിടയിൽ ഒരു ഇഷ്ടം കടന്നു കൂടി . ഈ കണ്ടുമുട്ടലിൽ ഞങ്ങൾ അത് തുറന്നു പറയാൻ തീരുമാനിച്ചു . അങ്ങനെ ആ നിമിഷം വന്നെത്തി . ഒരു കുന്നിന്റ്റെ മുകളിലായിരുന്നു കണ്ടുമുട്ടാൻ തീരുമാനിച്ചത് . പക്ഷെ അവിടെ ഞങ്ങളെ കാത്തിരുന്നത് ഒരു ദുരാവസ്ഥയായിരുന്നു.

കണ്ടുമുട്ടിയ സന്തോഷത്തിൽ അവൻ എന്നരികിലേക്ക് ഓടി വന്നു . പക്ഷെ ഓവർ സ്പീഡിൽ വന്ന കാർ അവനെ തട്ടി . ധീരജ് എന്ന് ഞാൻ നിലവിളിച്ചതായി ഓർമ്മിക്കുന്നു .അവൻ ആ കൊക്കയിലേക്ക് വീണു . ഓവർ സ്പീഡിൽ വന്ന കാർ അന്ത്യം കുറിച്ചത് അവന്റ്റെ ജീവനെ  മാത്രമല്ല . ഞങ്ങൾ ഒരുമിച്ചു നെയ്ത സ്വപ്നങ്ങളെയും കൂടിയാണ്. 

കഥ പറഞ്ഞ് ഞാൻ പോട്ടികരയുമ്പോൾ ആ കുസൃതി കാറ്റ് എന്തോ ഒരു ആകൃതിയിലെക്ക് മാറുന്നതായി ഞാൻ ശ്രദ്ധിച്ചു . ആ രൂപം കണ്ട് ഞാൻ ഞെട്ടി പോയി. അതെനെറ്റെ ധീരജ് ആയിരുന്നു ... എനിക്ക് എന്നന്നെയ്ക്കും ആയി നഷ്ടപ്പെട്ട എന്റ്റെ  ധീരജ് .

No comments:

Post a Comment

ഏകയായി വഴിമരച്ചോട്ടിൽ തീരാ നൊമ്പരമേറിയവൾ ഇരിന്നു ചിന്നിപ്പോയ കണ്ണാടി ഹൃദയവും പുഞ്ചിരിക്കാൻ മറന്നു പോയ ഒരു മുഖവും മാത്രമാണ് തനിക്ക് ബാക്കിയു...