Wednesday, 14 February 2018

ഏകയായി വഴിമരച്ചോട്ടിൽ
തീരാ നൊമ്പരമേറിയവൾ ഇരിന്നു
ചിന്നിപ്പോയ കണ്ണാടി ഹൃദയവും പുഞ്ചിരിക്കാൻ മറന്നു പോയ ഒരു മുഖവും മാത്രമാണ് തനിക്ക് ബാക്കിയുള്ളതെന്ന് വേദനയോടെ അവൾ മനസ്സിലാക്കി.
പ്രണയം ഏറ്റു പറയാൻ പലരും വരുമെന്ന് അവൾ കേട്ടുവത്രെ.
പക്ഷെ ആ വഴിയോരത്തു ആരെയും തന്നെ കണ്ടില്ല.
"ഇനി വന്നിട്ടും കാര്യമില്ല" അവൾ പറഞ്ഞു.
ഹൃദയം എന്നെന്നേക്കുമായി താഴിട്ടു പൂട്ടി
താക്കോൽ കൂട്ടം പ്രണയമെന്ന വികാരമില്ലാത്തൊരുടെ ഇടയിലേക്ക് വലിച്ചെറിഞ്ഞു അവൾ എങ്ങോട്ടെന്നില്ലാതെ നടന്നകന്നു.
എങ്ങോട്ടെന്ന ചോദ്യത്തിൽ അവൾക്കൊരുത്തരമേ ഉണ്ടായിരുന്നുള്ളു
ചില സ്വപ്‌നങ്ങൾ വെട്ടിപ്പിടിക്കാൻ ഉണ്ടെന്നുള്ള ഉത്തരം.

No comments:

Post a Comment

ഏകയായി വഴിമരച്ചോട്ടിൽ തീരാ നൊമ്പരമേറിയവൾ ഇരിന്നു ചിന്നിപ്പോയ കണ്ണാടി ഹൃദയവും പുഞ്ചിരിക്കാൻ മറന്നു പോയ ഒരു മുഖവും മാത്രമാണ് തനിക്ക് ബാക്കിയു...