Saturday 11 June 2016

ഹേ മനുഷ്യാ...

ഹേ മനുഷ്യാ ...
നിന്റെ രൂപത്തെ മാത്രമല്ല  നിന്റെ വൃത്തിഹീനമായ ചിന്താഗതിയെയും ഞാൻ വെറുക്കുന്നു;
നിന്റെ വാക്കുകളെ മാത്രമല്ല നിന്റെ പ്രവർത്തിയേയും ഞാൻ ഭയക്കുന്നു ;
നിന്റെ നോട്ടത്തെ മാത്രമല്ല നിന്റെ സ്പർശനത്തെയും ഞാൻ അറക്കുന്നു ;
എന്തിനു കാട്ടാളാ ഞങ്ങളെ വേട്ടയാടുന്നു?

പിഞ്ച് കുഞ്ഞെന്നില്ല മുതിർന്ന സ്ത്രീയെന്നില്ല  അമ്മയെന്നില്ല പെങ്ങളെന്നില്ല ഈ കാട്ടാളന്മാർ ആരെ വേണെമെങ്കിലും വേട്ടയാടും . അവന്റെ ദാഹം തീർക്കാൻ ആണത്രേ . സ്വന്തം മകളെ പീഡിപ്പിക്കുന്ന അച്ഛൻ , സ്വന്തം പെങ്ങളെ ഉപദ്രവിക്കുന്ന സഹോദരൻ , സ്വന്തം കൂട്ടുകാരിയെ നശിപ്പിക്കുന്ന സുഹൃത്ത് .
ഇങ്ങനെ പോകുന്നു ഈ കട്ടളന്മാരുടെ രൂപങ്ങൾ .എനിക്ക് ഒന്നുമാത്രം അറിഞ്ഞാൽ മതി ..ഇനി എത്രനാൾ കൂടി ഞങ്ങൾ ഇവർക്ക് ഇരയാകണം ?
നമ്മൾക്ക് സാധിക്കണം ഒരു പരിവര്ത്തനം വരുത്താൻ !!! അതിനു നമ്മൾ എല്ലാവരും ഒത്തുകൂടി പ്രവർത്തിച്ചേ മതിയാകുകയുള്ളൂ .

No comments:

Post a Comment

ഏകയായി വഴിമരച്ചോട്ടിൽ തീരാ നൊമ്പരമേറിയവൾ ഇരിന്നു ചിന്നിപ്പോയ കണ്ണാടി ഹൃദയവും പുഞ്ചിരിക്കാൻ മറന്നു പോയ ഒരു മുഖവും മാത്രമാണ് തനിക്ക് ബാക്കിയു...