Friday 17 February 2017

വീഴ്ച്ചകളിലൂടെ #facing_the_reality_of_life

 പതിനെട്ടു കാരിയായ ഞാൻ ജീവിതത്തിനെ അടുത്തറിയാൻ തുടങ്ങുകയായി.

 " നീ എന്തിനാ പേടിക്കുന്നെ , നീ പഠിപ്പിസ്റ്റ് അല്ലെ , നിനക്ക് നല്ല മാർക്ക് ഉണ്ടാകുമല്ലോ "  പന്ത്രണ്ടാം ക്ലാസ്സിന്റ്റെ റിസൾട്ട് വരുന്നതിനു തൊട്ടുമുന്നെ വരെ ഞാൻ കേട്ടുകൊണ്ടിരുന്ന മെയിൻ ഡയലോഗ് . റിസൾട്ട് വന്നുകഴിഞ്ഞപ്പോ "പൊട്ടിച്ചിരികൾക്കും ദയനീയതയ്ക്കും മുന്നിൽ മുട്ടുകുത്തി പോയി. പിന്നെ കണ്ടവരൊക്കെ ഒരൊറ്റ ചോദ്യമായിരുന്നു " നിനക്കിത് എന്തുപറ്റിയെടാ? ഇത്രക്കും കുറഞ്ഞു പോയതെന്താ " . അതെ ഇവിടെനിന്നാണ് എന്റ്റെ വീഴ്ചകൾ തുടങ്ങിയത് . ഈ വീഴ്ചയുടെ മറുവശത്ത് ജീവിതം എന്ന സത്യാവസ്ഥ കാത്തിരിപ്പുണ്ടെന്ന് അറിഞ്ഞില്ല . ഒരു ദയയും ഇല്ലാതെ ജീവിതം എന്നെ അലക്കി പിഴിഞ്ഞപ്പോൾ അത് കണ്ടു ചിരിച്ചവർ ഒരുപാടുണ്ട്.

കഴിഞ്ഞത് കഴിഞ്ഞു ഇനി മുന്നോട്ടുള്ള വഴി നോക്കാം എന്ന നിലപാട് എടുത്ത ഞാൻ എഞ്ചിനീയറിംഗ് എൻട്രൻസിനു ചേർന്നു. അവിടുത്തെ ആദ്യത്തെ എക്സാമിൽ തന്നെ ലാസ്‌റ് റാങ്ക് . ഒയ്യൊ !!!! ഒരു വർഷം ഡ്രോപ്പ് ചെയ്യുകയും ചെയ്തു ... ഇനി ഇപ്പോൾ എന്ത് ചെയ്യും എന്ന വേവലാതി ആയി . ഒട്ടുമിക്ക എക്സമുകളിലും അവസാനത്തെ റാങ്കിൽ വന്ന് വന്ന് അതൊരു വലിയ സംഭവം അല്ലാതെ ആയി . എന്തായാലും എൻട്രൻസ് ക്ലാസ്സ് കൊണ്ട് ഒരു ഗുണമുണ്ടായി , തോൽവിയുടെ രുചി അറിഞ്ഞു . പൊട്ടി എന്നും മണ്ടിയെന്നും വിശേഷിക്കപ്പെട്ടു .
കഥകളും കവിതകളും എഴുതുന്ന ശീലം തുടർന്നുകൊണ്ട് ഇരുന്നു . അറിയാതെ എങ്ങാനും എന്റ്റെ എഴുത്ത് ക്ലാസ്സ്‌മെറ്റിസിന്റ്റെ കയ്യിൽ പെട്ടാൽ അതിനെ പുച്ചിച്ചുതള്ളും .

ഇപ്പോൾ ദാ എൻട്രൻസ് ഒക്കെ കളഞ്ഞിട്ടു ബി എ ഇംഗ്ലീഷ് എടുക്കാൻ നിൽക്കുകയാണ് .വലിയ വലിയ സ്വപ്നങ്ങൾ കണ്ട് മായാലോകത്തിൽ പെട്ട് നടക്കുന്ന ഒരു കാലമുണ്ടായിരുന്നു . അതൊന്നും അല്ല ജീവിതം എന്ന് തിരിച്ചറിഞ്ഞപ്പോൾ കുറച്ചൊക്കെ വൈകിയെങ്കിലും . എഞ്ചിനീയറിംഗ് എന്ന വൻ കുഴിയിൽ വീഴാതെ രക്ഷപെട്ടു . ജീവിത ലക്ഷ്യങ്ങളുടെ ഒരു ലിസ്റ്റ് തന്നെ ഉണ്ടാക്കി അതിലെ ആദ്യ ചുവടുകളിൽ തന്നെ കാലിടറി വീണ് , ഏതു വഴിയിലൂടെ സഞ്ചരിക്കണം എന്നറിയാതെ പകച്ചു നിൽക്കുന്ന എന്നെ കണ്ടിട്ട് എനിക്ക് തന്നെ അത്ഭുതം ആണ്.

ജീവിതം തൻറ്റെ കളികൾ തുടങ്ങിയിട്ടുള്ളു എന്നറിയാം. ഭയം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് . പക്ഷെ കീഴടങ്ങി കൊടുക്കാതെ ഇരിക്കാനുള്ള ഒരു മനസ്സിനെ വാർത്തെടുക്കണം.

അങ്ങനെ കാലുകൾ ഇടറി , വീഴ്ചകളിലൂടെ കടന്നുപോയികൊണ്ടിരിക്കുന്ന ജീവിതത്തിന് ഒരു വഴിത്തിരിവ് ഉണ്ടാകുമെന്ന് മനസ്സ് പറയുന്നു . പ്രതീക്ഷകളെ ഒരിക്കലും കൈവിടരുതെന്നാണല്ലോ !

No comments:

Post a Comment

ഏകയായി വഴിമരച്ചോട്ടിൽ തീരാ നൊമ്പരമേറിയവൾ ഇരിന്നു ചിന്നിപ്പോയ കണ്ണാടി ഹൃദയവും പുഞ്ചിരിക്കാൻ മറന്നു പോയ ഒരു മുഖവും മാത്രമാണ് തനിക്ക് ബാക്കിയു...