Saturday, 19 November 2016

നിനക്കായ് ഒരു ദിനം .

ഞാൻ നിന്നിൽ നിന്നും അകന്നു പോകവേ , തുറന്നു പറയാൻ കഴിയാതെ പോയ കഥകളുടെ കടൽ മനസ്സിൽ അടക്കിപ്പിടിച്ച് മൗനം പാലിച്ച സഖീ നിനക്കായ് ഒരു ദിനം
നിലാവിന്റെ കീഴിൽ ഇരുന്നുകൊണ്ട് നക്ഷത്രങ്ങളെ എണ്ണി കണക്ക് തെറ്റുമ്പോൾ എന്നോട് ദേഷ്യപ്പെടുന്ന സഖീ ... നിനക്കായ് ഒരു ദിനം
മഴവില്ലിൻ ഏഴഴകുള്ള പുഞ്ചിരിയുമായി എന്നെ വിളിച്ചുണർത്തി കവിളിൽ ഒരു ചുടു ചുംബനം നൽകുന്ന സഖീ... നിനക്കയ് ഒരു ദിനം .
നിൻ മുടിയിഴകളെക്കാൾ സൗന്ദര്യമുള്ള നിമിഷങ്ങൾ എനിക്കായ് സൃഷ്ടിച്ച സഖീ... നിനക്കായ് ഒരു ദിനം .
മഴനീർ തുള്ളികൾ കൈവിരൽ തുമ്പാകേ കോരിയെടുത്ത് എന്റെ മുഖത്തേക്ക്  വാരിയെറിയുന്ന സഖീ... നിനക്കായ് ഒരു ദിനം
പാലപ്പു മണുക്കുന്ന ത്രിസന്ധ്യതൻ ഐശ്വര്യമായി ജ്വലിക്കുന്ന സഖീ ...
നിനക്കായ് ഒരു ദിനം .
വെറുപ്പിന്റെ അന്ധകാരത്തിൽ അകപ്പെട്ടു പോയ എന്നെ വെളിച്ചത്തേക്ക് കൈപിടിച്ചുയർത്തിയ സഖീ... നിനക്കായ് ഒരു ദിനം .
ഒരായിരം ചോദ്യങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആ മിഴിമുന എന്നിലേക്ക് നേരെ എരിയുന്ന സഖീ ... നിനക്കായ് ഒരു ദിനം.
ചുട്ടുപൊള്ളുന്ന വേനലിന്റെ കുളിർമയുള്ള മഴയായി പൊഴിയുന്ന സഖീ ... നിനക്കായി ഒരു ദിനം .
മൂർച്ചയുള്ള മുള്ളുകളായ എന്നിൽ പൂത്ത പനിനീർ പൂവായ സഖീ ... ഒരുപാട് നന്ദി അറിയിക്കുവാനുണ്ട് .
അതിനാൽ ദാ... നിനക്കായ് ഒരു സുദിനം .

No comments:

Post a Comment

ഏകയായി വഴിമരച്ചോട്ടിൽ തീരാ നൊമ്പരമേറിയവൾ ഇരിന്നു ചിന്നിപ്പോയ കണ്ണാടി ഹൃദയവും പുഞ്ചിരിക്കാൻ മറന്നു പോയ ഒരു മുഖവും മാത്രമാണ് തനിക്ക് ബാക്കിയു...